സുമതി വളവ് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയിലേക്ക് പാലായില്‍ നിന്ന് ഒരു താരംകൂടി. മേവട പന്തത്തല സ്വദേശിനിയും പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ കൃഷ്ണപ്രിയ എസ്. നായരാണ് പുത്തന്‍ താരോദയം.
സ്കൂള്‍തലം മുതലേ നൃത്തത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷ്ണപ്രിയ ക്ലാസിക്കല്‍ ഡാന്‍സറാണ്. സിബിഎസ്ഇ കലോത്സവത്തില്‍ സംസ്ഥാനതല വിജയിയുമാണ്. മാളികപ്പുറം എന്ന സിനിമയിൽ ദേവനന്ദ അഭിനയിച്ച ഒരു സീന്‍ റിക്രിയേഷന്‍ റീലായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.